road-accident-rescue

ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നിയമങ്ങൾ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ സേവനം ചെയ്യുന്നവരുടെ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും പൊലീസ് ആവശ്യപ്പെടാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.

പൊതുജനങ്ങളെ ബോധവത്‌ക്കരിക്കാൻ നിയമ പരിരക്ഷകൾ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലും വെബ്‌സൈ​റ്റുകളിലും പ്രദർശിപ്പിക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.