
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം (63,12,585) കടന്നു. രാജ്യത്ത് 24 മണിക്കൂറിനകം 86,821പുതിയ കേസുകൾ. 1,181 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 98,678 ആയി. മരണനിരക്ക് 1.56 ശതമാനമാണ്. 9.4 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 52,73,202 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 83.53 ശതമാനം.
രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും പ്രതീക്ഷ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു.