ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഒക്ടോബർ 3 മുതൽ 5 വരെ നടക്കുന്ന കിസാൻ യാത്രയും ട്രാക്ടർ റാലികളും കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി നയിക്കും. പഞ്ചാബിലെ എല്ലാ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എമാരും പ്രതിഷേധയാത്രയുടെ ഭാഗമാകും.