hath-ras-incident

ന്യൂഡൽഹി: യു.പിയിലെ ഹാഥ് രസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സന്ദർശിച്ചു. വീട്ടുകാരെ സന്ദർശിക്കാനുള്ള ശ്രമം വ്യാഴാഴ്ച യു.പി പൊലീസ് തടയുകയും രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ വീണ്ടും ഹാഥ് രസിലേക്ക് പുറപ്പെട്ട രാഹുലിനെയും കോൺഗ്രസ് എം.പിമാരെയും ഡൽഹി യു.പി അതിർത്തിയായ നോയിഡയിൽ വച്ച് യു.പി പൊലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി ഓടിച്ച സിൽവർ ഇന്നോവയിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് ഉച്ചയോടെ രാഹുൽ ഗാന്ധി പുറപ്പെട്ടത്. ശശി തരൂർ ഉൾപ്പെടെയുള്ള 30ഓളം എം.പിമാരും വിവിധ വാഹനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. 200 ഓളം പൊലീസുകാരുടെ സംഘമാണ് ലാത്തിയും മറ്റുമായി അതിർത്തിയിലെ ടോൾപ്ലാസയ്ക്ക് മുന്നിൽ തമ്പടിച്ചത്. വലിയ ബാരിക്കേഡ് ഉപയോഗിച്ച് അതിർത്തി റോഡ് അടച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകരും ഇവിടെയെത്തിയിരുന്നു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാഹുലിനെയും പ്രിയങ്കയെയും

കോൺഗ്രസ് സംഘടന ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, വക്താവ് രൺദീപ് സിംഗ് സുർജേവാല, മുതിർന്ന നേതാവ് മുകുൾ വാസ്നിക് എന്നിവർക്ക് മാത്രം ഹാഥ് രസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ്ജും നടത്തി. എട്ടുമണിയോടെയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

ഹാഥ് രസിലേക്ക് പോകാനൊരുങ്ങിയ യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പൊലീസ് വീട്ടുതടങ്കലിലാക്കി.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കാനെത്തിയ തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ എം.പിയെ പൊലീസ് തടയുകയും ബഹളത്തിനിടെ ഡെറിക് ഒബ്രിയാൻ നിലത്തുവീഴുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതയുടെ നേതൃത്വത്തിൽ റാലി നടത്തി. ഡൽഹിയിൽ ജന്തർമന്ദറിലും ഇന്ത്യാഗേറ്റിലും പ്രതിഷേധം അരങ്ങേറി. ജന്തർമന്ദറിലെ പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആഗ്രയിൽ നടന്ന പ്രതിഷേധത്തിൽ വാത്മീകി സമുദായാംഗങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

അ​വ​രെ​ ​നി​ശ​ബ്ദ​രാ​ക്കാ​നാ​വി​ല്ലെ​ന്ന് ​രാ​ഹുൽ
നീ​തി​ ​കി​ട്ടും​ ​വ​രെ​ ​സ​മ​ര​മു​ഖ​ത്തെ​ന്ന് ​പ്രി​യ​ങ്ക

ല​ക്നൗ​:​ ​ഇ​ര​യു​ടെ​ ​കു​ടും​ബ​ത്തെ​ ​സം​ര​ക്ഷി​ക്കേ​ണ്ട​ത് ​യു.​പി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും​ ​അ​വ​രു​ടെ​ ​ശ​ബ്ദം​ ​ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ബ​ന്ധു​ക്ക​ളെ​ ​ക​ണ്ട​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​തി​ക​രി​ച്ചു.
കു​ടും​ബ​ത്തി​ന് ​നീ​തി​ ​കി​ട്ടും​ ​വ​രെ​ ​സ​മ​ര​മു​ഖ​ത്തു​ണ്ടാ​കു​മെ​ന്ന് ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​പ​റ​ഞ്ഞു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മാ​താ​പി​താ​ക്ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​ത​ങ്ങ​ൾ​ ​നേ​രി​ട്ട​ ​ക്രൂ​ര​ത​ ​ഇ​രു​വ​രോ​ടും​ ​വി​വ​രി​ച്ചു.
പെ​ൺ​കു​ട്ടി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​യു.​പി​ ​ഭ​ര​ണ​കൂ​ടം​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും​ ​കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നു​മാ​ണ് ​കു​ടും​ബ​ത്തി​ന്റെ​ ​ആ​വ​ശ്യ​മെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​പോ​രാ​ട്ട​ത്തി​ൽ​ ​കു​ടും​ബ​ത്തി​ന് ​കോ​ൺ​ഗ്ര​സ് ​പൂ​ർ​ണ​പി​ന്തു​ണ​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​ബി.​ഐ​യ്ക്ക് ​വി​ട്ട് ​യു.​പി​ ​സ​ർ​ക്കാർ

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​ന് ​പി​ന്നാ​ലെ,​ ​ഹാ​ഥ് ​രാ​സി​ൽ​ ​ദ​ളി​ത് ​പെ​ൺ​കു​ട്ടി​യെ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്ത് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സ് ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ർ​ക്കാ​ർ​ ​സി.​ബി.​ഐ​ക്ക് ​വി​ട്ടു.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​യും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​സ​ന്ദ​ർ​ശി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി.​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ്ടെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​മാ​ണ് ​വേ​ണ്ട​തെ​ന്നു​മാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​അ​മ്മ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ത്. നി​ല​വി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​കേ​സ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​
ക​ഴി​ഞ്ഞ​മാ​സം​ 14​നാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​ഉ​യ​ർ​ന്ന​ ​ജാ​തി​ക്കാ​രാ​യ​ ​നാ​ലം​ഗ​ ​സം​ഘം​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ച​ത്.​ ​ചൊ​വ്വാ​ഴ്ച​ ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി.​ ​എ​ന്നാ​ൽ​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടു​കാ​ർ​ക്ക് ​വി​ട്ടു​കൊ​ടു​ക്കാ​തെ​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 2.45​ഓ​ടെ​ ​പൊ​ലീ​സ് ​സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ത് ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​യു​ടെ​ ​രാ​ജി​യും​ ​വി​വി​ധ​ ​പാ​‌​ർ​ട്ടി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.