
ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വൃരമൃത്യു വരിച്ച 20 സൈനികർക്കായി അതിർത്തിക്ക് സമീപം ഷയോക്-ദൗലത് ബേഗി ഓൾഡ് റോഡിൽ നിർമ്മിച്ച രക്തസാക്ഷി സ്മാരകം തുറന്നു. 16 ബിഹാർ റെജിമെന്റിലെ കേണൽ സന്തോഷ് ബാബു അടക്കം 20 പേരുടെയും പേരുകൾ സ്മാരകത്തിൽ കൊച്ചിവച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ പേരുകൾ ഡൽഹിയിലെ യുദ്ധ സ്മാരകത്തിലും രേഖപ്പെടുത്തും.
ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോസ്‌റ്റ് 14ൽ നിന്ന് ചൈനീസ് സൈനികരെ ഒഴിപ്പിക്കാൻ നടത്തിയ 'സ്‌നോ ലെപ്പേഡ്' ഓപ്പറേഷനിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച 'ഗാൽവനിലെ ധീരയോദ്ധാക്കൾ' എന്ന അടിക്കുറിപ്പോടെയാണ് പേരുകൾ കൊത്തിവച്ചിരിക്കുന്നത്.