
ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഒഡിഷയിലെ ബി.ജെ.ഡി എം.എൽ.എയും മുൻമന്ത്രിയുമായ പ്രദീപ് മഹാരതി (65) മരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ സിറ്റിംഗ് എം.എൽ.എയാണ്. പ്രമേഹമുൾപ്പെടെയുള്ള മറ്റ് അസുഖങ്ങളുണ്ടായിരുന്ന അദ്ദേഹം വെള്ളിയാഴ്ച മുതൽ വെന്റിലേറ്ററിലായിരുന്നു. പിപ്പിലിയിൽ നിന്നുള്ള എം.എൽ.എയാണ്. ഏഴ് തവണ ഒഡിഷ നിയമസഭയിലെത്തി.