
ന്യൂഡൽഹി: എൽ.ജെ.പി നേതാവും കേന്ദ്രഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായ രാംവിലാസ് പാസ്വാനെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കുറച്ചുദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നുവെന്ന് മകനും പാർട്ടി അദ്ധ്യക്ഷനുമായ ചിരാഗ് പാസ്വാൻ എം.പി അറിയിച്ചു.