chandra-sekhar-azad

ന്യൂഡൽഹി: സ്വയം പ്രതിരോധം തീർക്കാൻ രാജ്യത്തെ ദളിത് വിഭാഗങ്ങൾക്ക് ഉടൻ ആയുധ ലൈൻസ് നൽകണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.

'സ്വയം പ്രതിരോധം തീർത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്നു. രാജ്യത്തെ ദളിതർക്ക് ഉടൻ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം.' - ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.