
ന്യൂഡൽഹി: ബി.എം.എസ് ദേശീയ സെക്രട്ടറിയായി വി.രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നുവർഷമായി ദേശീയ നിർവാഹക സമിതി അംഗമാണ്. ബി.എം.എസ് സംസ്ഥാന സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി, തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇ.പി.എഫ്.ഒ റീജിയണൽ കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു. ഇപ്പോൾ ഇ.എസ്.ഐ.സി സെൻട്രൽ ബോർഡ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലയിലെ ചിറ്റിലംഞ്ചേരി സ്വദേശിയാണ്. തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് താമസം. ഭാര്യ ഇന്ദിരാദേവി. (ചേർപ്പ് സി.എൻ.എൻ ഹൈസ്കൂൾ അദ്ധ്യാപിക). മകൻ ശ്യാമപ്രസാദ്.