chandra-sekhar-azad

ചന്ദ്രശേഖർ ആസാദ് ഹാഥ്‌രസിൽ
പ്രത്യേകസംഘം പെൺകുട്ടിയുടെ വീട്ടിൽ
ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ

ന്യൂഡൽഹി :ഹാഥ്‌രസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പൊലീസിന്റെ വാദം തള്ളി പെൺകുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിന്റെ (ജെ.എൻ.എം.സി.എച്ച്) മെഡികോ - ലീഗൽ പരിശോധനാ റിപ്പോർട്ട് പുറത്ത്.

പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസം തന്നെ തെളിഞ്ഞതായി മെഡിക്കൽ എക്സാമിനറായ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫായിസ് അഹമ്മദ് പറയുന്നു. പീഡനം പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഫോറൻസിക് ലാബിലെ ഫലം വന്നാലേ സ്ഥിരീകരിക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 14 നാണ് പെൺകുട്ടിയെ ജെ.എൻ.എം.സി.എച്ചിൽ പ്രവേശിപ്പിച്ചത്. 22നാണ് സാമ്പിളുകൾ ശേഖരിച്ചത്. പീഡനക്കേസിൽ 72 മണിക്കൂറിനുള്ളിൽ സാമ്പിളുകൾ ശേഖരിക്കണം. 90 മണിക്കൂർ കഴിഞ്ഞാൽ ബീജം നിർജ്ജീവമാകും. അതിനാൽ പീഡനം തെളിയുമോ എന്ന് ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചെങ്കിലും ബന്ധുക്കൾ സഹകരിച്ചില്ല.നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് നിലപാട്. ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ട സി.ബി.ഐ. അന്വേഷണത്തിലും വിശ്വാസമില്ല.

കുടുംബത്തിന്റെ നിലപാടിനെ പിന്തുണച്ച് ഇന്ന് രാജ്യമാകെ സത്യാഗ്രഹ സമരങ്ങൾക്ക് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു. ബി.എസ്.പിയും ജുഡിഷ്യൽ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് പിന്തുണ അറിയിച്ചു. പുലരും മുമ്പേ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ജില്ലാ മജിസ്‌ട്രേട്ടിനെ പദവിയിൽ നിന്ന് നീക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ചന്ദ്രശേഖർ ആസാദ് ഹാഥ്‌രസിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഡൽഹിയിൽ നിന്നുള്ള യാത്രക്കിടെ പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് അദ്ദേഹം ഗ്രാമത്തിലെത്തി. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ നേരത്തെ ശ്രമിച്ച ആസാദിനെ യു.പി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ സുരക്ഷിതരല്ലെന്നും വൈ പ്ലസ് സുരക്ഷ അനുവദിക്കണമെന്നും അല്ലെങ്കിൽ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുമെന്നും ആസാദ് പറഞ്ഞു.

ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ


മൃതദേഹം പെൺകുട്ടിയുടെതെന്ന് തെളിയിക്കാതെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

തങ്ങളെ പൂട്ടിയിട്ടാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. ചിതയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചില്ല.

പെൺകുട്ടിയുടെ അസ്ഥികൾ ഡി.എൻ.എ. പരിശോധനക്ക് വിധേയമാക്കണം. മകളുടെ മൃതദേഹം പെട്രോൾ ഒഴിച്ച് പൊലീസ് കത്തിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.

ജാതി യോഗം വിളിച്ച് പ്രതികളുടെ ബന്ധുക്കൾ

പ്രതികളെ സംരക്ഷിക്കണെമെന്നും പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവിന്റെ വീട്ടിൽ ജാതിഅടിസ്ഥാനത്തിൽ യോഗം ചേർന്നെന്ന് ആരോപണം. ബിജെപി മുൻ എം.എൽ.എ രാജ്‌വീർ സിങ് പെഹൽവാന്റെ വസതിയിലാണ് നൂറുകണക്കിന പേർ യോഗം ചേർന്നത്. പ്രതികളുടെ ബന്ധുക്കളും പങ്കെടുത്തു.

കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​അ​റ​സ്റ്റിൽ

ഹാ​ഥ്‌​ര​സ് ​പീ​ഡ​ന​ക്കേ​സി​ൽ​ ​കു​റ്റാ​രോ​പി​ത​രു​ടെ​ ​ത​ല​യ്ക്ക് ​ഒ​രു​കോ​ടി​ ​രൂ​പ​ ​വി​ല​യി​ട്ട​ ​യു.​പി​ ​ബു​ല​ന്ദ്ഷ​റി​ൽ​നി​ന്നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​നി​സാം​ ​മാ​ലി​ക് ​അ​റ​സ്റ്റി​ൽ.
കു​റ്റാ​രോ​പി​ത​രു​ടെ​ ​ത​ല​ ​വെ​ട്ടി​ക്കൊ​ണ്ടു​ ​വ​രു​ന്ന​വ​ർ​ക്ക് ​ഒ​രു​ ​കോ​ടി​രൂ​പ​ ​പ്ര​തി​ഫ​ലം​ ​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു​ ​മാ​ലി​ക്കി​ന്റെ​ ​പ്ര​ഖ്യാ​പ​നം.
കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​സ​ഹോ​ദ​രി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹാ​ഥ്‌​ര​സ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​പോ​കു​ന്ന​തി​നി​ടെ​ ​ന​ട​ന്ന​ ​ലാ​ത്തി​ചാ​ർ​ജി​ൽ​ ​നി​സാം​ ​മാ​ലി​ക്കി​ന് ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​പൊ​ലീ​സ് ​അ​ദ്ദേ​ഹ​ത്തെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ക്കു​ക​യും​ ​പി​ന്നീ​ട് ​വി​ട്ട​യ​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​പി​ന്നാ​ലെ​യാ​ണ് ​അ​ദ്ദേ​ഹം​ ​കു​റ്റാ​രോ​പി​ത​രു​ടെ​ ​ത​ല​ ​വെ​ട്ടി​ക്കൊ​ണ്ടു​ ​വ​രു​ന്ന​വ​ർ​ക്ക് ​പാ​രി​തോ​ഷി​കം​ ​പ്ര​ഖ്യാ​പി​ച്ച​ത്.

'​ബ​ലാ​ത്സം​ഗ​ങ്ങ​ൾ​ ​നി​റു​ത്താം,​ ​
പെ​ൺ​കു​ട്ടി​ക​ളെ​ ​സം​സ്കാ​രം​ ​പ​ഠി​പ്പി​ക്ക​ണം​':
യു.​പി​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​വി​വാ​ദ​ത്തിൽ

ഹാ​ഥ്‌​ര​സ് ​സം​ഭ​വ​ത്തി​ൽ​ ​യു.​പി​ ​സ​ർ​ക്കാ​രി​നും​ ​പൊ​ലീ​സി​നു​മെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രു​ന്ന​തി​നി​ടെ​ ​ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​വു​മാ​യി​ ​യു.​പി​യി​ലെ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ.ബ​ലാ​ത്സം​ഗ​ങ്ങ​ൾ​ ​നി​റു​ത്താ​ൻ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​മാ​താ​പി​താ​ക്ക​ൾ​ ​സം​സ്‌​കാ​രം​ ​പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ​ബ​ല്ലി​യ​യി​ലെ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​സു​രേ​ന്ദ്ര​ ​സിം​ഗ് ​പ​റ​യു​ന്ന​ത്.
'​സം​സ്‌​കാ​രം​ ​കൊ​ണ്ടു​ ​മാ​ത്ര​മേ​ ​ഇ​തു​ ​പോ​ലു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​നി​റു​ത്താ​ൻ​ ​ക​ഴി​യൂ.​ ​ഭ​ര​ണം​ ​കൊ​ണ്ടോ​ ​ആ​യു​ധം​ ​കൊ​ണ്ടോ​ ​പ​റ്റി​ല്ല.​ ​എ​ല്ലാ​ ​ര​ക്ഷി​താ​ക്ക​ളും​ ​പെ​ൺ​മ​ക്ക​ളെ​ ​ന​ല്ല​ ​മൂ​ല്യ​ങ്ങ​ൾ​ ​പ​ഠി​പ്പി​ക്ക​ണം.​ ​ന​ല്ല​ ​സ​ർ​ക്കാ​രും​ ​സം​സ്‌​കാ​ര​വും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഈ​ ​രാ​ജ്യം​ ​മ​നോ​ഹ​ര​മാ​കൂ.​'​ ​സു​രേ​ന്ദ്ര​ ​സിം​ഗ് ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​യാ​യ​ ​എ.​എ​ൻ.​ഐ​യാ​ണ് ​പു​റ​ത്തു​ ​വി​ട്ട​ത്.
'​ഞാ​ൻ​ ​ഒ​രു​ ​അ​ധ്യാ​പ​ക​നാ​ണ്'​ ​എ​ന്നു​ ​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ​സിം​ഗി​ന്റെ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തു​ന്ന​ത്.
സ​ർ​ക്കാ​ർ​ ​വാ​ളെ​ടു​ത്താ​ലും​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​നി​ർ​ത്താ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​എം.​എ​ൽ.​എ​ ​പ്ര​തി​ക​രി​ച്ചു.
മു​മ്പ് ​ഉ​ന്നാ​വ് ​പീ​ഡ​ന​ക്കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മു​ൻ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​കു​ൽ​ദീ​പ് ​സെ​ൻ​ഗാ​റി​നെ​ ​പി​ന്തു​ണ​ച്ച് ​സു​രേ​ന്ദ്ര​ ​സിം​ഗ് ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​'​മൂ​ന്ന് ​മ​ക്ക​ളു​ടെ​ ​അ​മ്മ​യെ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കി​ല്ല​'​ ​എ​ന്നാ​യി​രു​ന്നു​ ​അ​ന്ന് ​സു​രേ​ന്ദ്ര​ ​സിം​ഗി​ന്റെ​ ​പ​രാ​മ​ർ​ശം.