bjp

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡൽഹി ബി.ജെ.പി ഘടകം ഒക്ടോബർ 15 വരെ 365 ഗ്രാമങ്ങളിൽ ട്രാക്ടർ പൂജകളും, ട്രാക്ടർ റാലികളും സംഘടിപ്പിക്കും.

വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണവുമുണ്ടാകും. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിലെ യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർ ഇന്ത്യാഗേറ്റിന് സമീപം ദിവസങ്ങൾക്ക് മുൻപ് ട്രാക്ടർ കത്തിച്ചിരുന്നു. ഇതിനെതിരായാണ് ട്രാക്ടർ പൂജ . ട്രാക്ടർ കത്തിച്ചത് കർഷകരെ അവഹേളിക്കലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.