
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. മരണം 1.02 ലക്ഷത്തിലേറെയായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,260 പേർ രോഗമുക്തരായി. 75,829 പേർ പുതുതായി രോഗികളായി. ആകെ ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. മരണം 1.02 ലക്ഷത്തിലേറെയായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,260 പേർ രോഗമുക്തരായി. 75,829 പേർ പുതുതായി രോഗികളായി. ആകെ രോഗമുക്തരുടെ എണ്ണം 55 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 84.13 ശതമാനം.കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ശരാശരി 11.5 ലക്ഷം ടെസ്റ്റുകളാണ് പ്രതിദിനം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 940 മരണം രജിസ്റ്റർ ചെയ്തു. ഇതിൽ 80.53 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.