
കൊവിഡ് സ്‌കൂളുകളെ കൂടി ലോക്ക്ഡൗൺ ചെയ്തതോടെ കഴിഞ്ഞ ആറുമാസമായി പുറത്തിറങ്ങാതെ വീടുകളിൽ ഞെരിപിരി കൊള്ളുകയാണ് കുട്ടിപട്ടാളങ്ങൾ. ഓൺലൈൻ ക്ലാസുകളും വീട്ടിനുള്ളിലെ കളികളുമൊക്കെ കാര്യമായി നടക്കുന്നുണ്ടെങ്കിലും കുഞ്ഞുവയറ് നിറയ്‌ക്കുകയെന്ന ശ്രമകരമായ അദ്ധ്വാനം പല അമ്മമാർക്കും തലവേദന തന്നെയാണ്. എന്ത് ഭക്ഷണം എത്ര അളവിൽ കൊടുക്കാം, മടിയുള്ള കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കണം, ആവശ്യമുള്ള പോഷകങ്ങൾ എങ്ങനെ കൊടുക്കാം തുടങ്ങി ആ തലവേദനകൾ അങ്ങനെ നീളും.സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകാർക്കൊപ്പമിരപന്ന് ഭക്ഷണം കഴിക്കാൻ മാത്രം താത്പര്യപ്പെടുന്ന വിരുതന്മാരടക്കം ഉള്ളതിനാൽ തന്നെ വീട്ടിലെ ഭക്ഷണം കഴിപ്പിക്കലിൽ കുഴയുന്ന അമ്മമാർ ഏറെയാണ്....
നിലവിളി മാറ്റാം
കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തിലും പഠിക്കുന്ന കാര്യത്തിലുമാണ് മിക്ക വീട്ടിലും നിലവിളികൾ ഉയർന്നു കേൾക്കുന്നത്. കുട്ടിക്കു വേണ്ടെങ്കിലും ഭക്ഷണം നിർബന്ധിച്ചും ഭീഷണി പ്പെടുത്തിയും കഴിപ്പിക്കുന്ന അമ്മമാരാണ് കൂടുതലും. ചിലപ്പോൾ അമ്മ വളരെ ശ്രദ്ധയോടെ പോഷകസമൃദ്ധമായും രുചികരമാ യും പാകം ചെയ്ത ഭക്ഷണം സ്‌നേഹത്തോടെ നൽകുമ്പോഴാകും കുഞ്ഞ് അൽപ്പം പോലും കഴിക്കാൻ കൂട്ടാക്കാതെ വാശിപിടിക്കുന്നത്. ചിലപ്പോൾ കുട്ടികൾ ഇഷ്‌ടപ്പെടാത്ത ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുന്നതു കൊണ്ടാവും ഇത്തരം സന്ദർഭങ്ങളിൽ കുഞ്ഞ് കരയുന്നത്. കുഞ്ഞിനെ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കരുത്. കുഞ്ഞിനും സ്വന്തമായ അവകാശങ്ങളും ഇഷ്‌ടാനിഷ്‌ടങ്ങളുമുണ്ട്. ഭക്ഷണം എന്തു കഴിക്കണം, എന്തു കഴിക്കണ്ട, എപ്പോൾ കഴിക്കണം എന്നൊക്കെ നിശ്ചയിക്കേണ്ടത് അമ്മയല്ല. വിശക്കുമ്പോൾ അവർ അമ്മയെ തേടിയെത്തും. വിശക്കുമ്പോൾ മാത്രം ഭക്ഷണം നൽകുക. ഭക്ഷണഇടവേളകളിൽ എന്തെങ്കിലും കൊറിക്കാൻ നൽകുകയോ ജ്യൂസോ പഴങ്ങളോ കഴിപ്പിക്കുകയോ ചെയ്താൽ കുട്ടി ഉടൻ തന്നെ അടുത്ത ഭക്ഷണം കഴിക്കണം എന്നു ശഠിക്കരുത്.
മധുരം മാറ്റിനിർത്താം
ചോക്ക്‌ലേറ്റുകളും ബിസ്‌ക്കറ്റും വിശപ്പു കെടുത്തും. കുട്ടികൾക്കു വേണ്ടി പാകം ചെയ്യുന്ന ഭക്ഷണം രുചികരവും സുന്ദരവുമായിരിക്കണം. അവ പാത്രത്തിൽ വിവിധആകൃതിയിൽ വിളമ്പിവെക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിനു മുകളിൽ കാപ്‌സിക്കവും അണ്ടിപ്പരിപ്പുമൊക്കെ മുകളിൽ തൂകി അലങ്കരിച്ചു വിളമ്പാം. കാഴ്‌ചയ്‌ക്കു കൗതുകമുള്ള പാത്രങ്ങളും കപ്പുകളും അവർക്കായ് കരുതുക.

ഒരുമിച്ചിരിക്കാം പങ്കു വയ്‌ക്കാം
കുടുംബത്തിൽ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശീലിക്കുന്നത് കുട്ടികൾക്കു സന്തോഷം നൽകും. അഞ്ചുവയസ് കഴിഞ്ഞാൽ കുട്ടികൾക്ക് വീട്ടിലുള്ളവരോടൊപ്പം ഇരുത്തി ഭക്ഷണം നൽകുന്നതാണ് നല്ലത്. മറ്റുള്ളവർ രുചിയോടെ കഴിക്കുന്നതു കാണുമ്പോൾ കുഞ്ഞിനും താത്പര്യമുണ്ടാകും. ആഹാരമേശയിലെ മര്യാദകൾ കണ്ടുപഠിക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും ഇതു സഹായിക്കും. കൈയും വായും കഴുകുന്നതിന് വെള്ളം മിതമായി ഉപയോഗിക്കാനും പഠിപ്പിക്കണം. മക്കൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നതും അതിൽ തനിക്കുള്ള ആശങ്കയും അമ്മമാർ മറ്റുള്ളവരോടു പങ്കുവയ്‌ക്കുന്നത് ഒരിക്കലും അവരുടെ മുൻപിൽ വച്ചാകരുത്. അമ്മയുടെ ശ്രദ്ധ തനിക്കു കൂടുതൽ കിട്ടാൻ ഭക്ഷണത്തോടുള്ള വിരക്തി തുടർന്നും കാണിക്കും. കുട്ടികൾക്കിഷ്ടം മറ്റു കുട്ടികളോടൊപ്പമിരുന്ന് ആസ്വദിച്ച് ആഹാരം കഴിക്കുന്നതാണ്. ആഹാരം പിറകെ കൊണ്ടുനടന്നു കഴിപ്പിക്കുന്ന രീതി മതിയാക്കണം. തീൻമേശയിൽ വീഴുകയും വൃത്തികേടാക്കുകയും ചെയ്യുമെന്നു കരുതി അവരെ മാറ്റിനിർത്തരുത്. മേശ വൃത്തികേടാക്കിയതിന്റെ പേരിൽ വഴക്കുപറയുകയുമരുത്. നന്നായി ആഹാരം കഴിച്ചാലേ വളരാനും പഠിച്ചുമിടുക്കാനാകാനൂം പറ്റുകയുള്ളൂ എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. കുട്ടികൾ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവരെ അഭിനന്ദിക്കാൻ മടിക്കണ്ട.
വെള്ളം കുടിപ്പിക്കണേ...
കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കണ്ട. അവർ ആവശ്യാനുസരണം പല തവണകളായി വെള്ളം കുടിച്ചുകൊള്ളും. ദിവസം പാലും മറ്റു പാനീയങ്ങളും സഹിതം അഞ്ച് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നു മാത്രം. മുലപ്പാൽ കൊടുക്കുന്നത് നിർത്തിയശേഷം അഞ്ചുവയസു വരെയുള്ള കുഞ്ഞിന് ദിവസം മൂന്നു ഗ്ലാസ് പാൽവരെ നൽകാം എന്ന് ചില ഡോക്‌ടർമാർ പറയുന്നുണ്ടെങ്കിലും കൃത്രിമ തീറ്റയും ഹോർമോണുകളും നൽകി വളർത്തുന്ന പശുക്കളുടെ പാൽ കുടിക്കുന്നത് വഴി ഗുണത്തേക്കാൾ ദോഷമേ ചെയ്യുകയുള്ളു എന്നാണ് പുതിയ തത്വം. അലർജി, കഫക്കെട്ട് പോലെയുള്ള രോഗങ്ങളും പിടിപെടാൻ ഈ പാലുകുടി കാരണം സാദ്ധ്യതയുണ്ട്. പാൽ മാത്രം കുടിക്കുന്നത് മലബന്ധവും വിളർച്ചയും ഉണ്ടാക്കുന്നു.

ഇതൊക്കെ കഴിപ്പിക്കാം
ധാരാളം പഴങ്ങളും നാരടങ്ങിയ ഭക്ഷണവും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒരുദിവസം ദോശ രുചിയോടെ കുഞ്ഞു കഴിച്ചെന്നു കരുതി ആഴ്ച മുഴുവൻ ദോശ എന്നത് നന്നല്ല. പലയിനം വിഭവങ്ങൾ മാറിമാറിക്കൊടുക്കുന്നതാണ് നല്ലത്.
ഭക്ഷണത്തോട് പുതുമയും താൽപര്യവും ഉണ്ടാകണം. രാവിലത്തെ ആഹാരം തന്നെ ഉച്ചത്തേക്ക് കൊടുത്തുവിടുന്നത് കുഞ്ഞുങ്ങൾ ഇഷ്ടപ്പെടില്ല.
മെനുവിൽ മസ്റ്റ്
പോഷകസമൃദ്ധമാക്കാം ബാല്യം
ചില പൊടിക്കൈകൾ
ആരോഗ്യ ഇടേവള
ചെറിയ കുട്ടികൾക്ക് ഇടേവളയിൽ കഴിക്കാൻ മിക്‌സ്ചർ, ബിസ്‌കറ്റ് തുടങ്ങിയ ബേക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറ്. അവ ഒഴിവാക്കി, പകരം ആപ്പിൾ, മുന്തിരി, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾ ഉപേയാഗിക്കുക. ഇതുേപാെല നാലുമണി പലഹാരമൊരുക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. ജങ്ക് ഫുഡ്, ഫാസ്റ്റ്ഫുഡ്, ബേക്കറി പലഹാരം എന്നിവ പരമാവധി ഒഴിവാക്കണേ.