
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 67 ലക്ഷമായി. മരണം 1.03 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,737 പേർ രോഗമുക്തരായി. 74,442 പേർ പുതുതായി രോഗികളായി. ആകെ രോഗമുക്തർ 55,86,703. രോഗമുക്തിനിരക്ക് 84.34ശതമാനം.10 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പുതുതായി രോഗമുക്തരായവരിൽ 75 ശതമാനവും. ഏറ്റവും കൂടുതൽ പ്രതിദിന രോഗമുക്തി മഹാരാഷ്ട്രയിലാണ്.കർണാടകയും ആന്ധ്രയുമാണ് തൊട്ടുപിന്നിൽ. ആകെ രോഗികളുടെ 14.11 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 77 ശതമാനവും മഹാരാഷ്ട്ര, കേരളം എന്നിവ ഉൾപ്പെടെ 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. പ്രതിദിന മരണങ്ങളിൽ 36 ശതമാനവും മഹാരാഷ്ട്രയിലാണ്.