chirang
chirang

തിരുവനന്തപുരം: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ കാസർകോട് ബെണ്ടിച്ചാൽ മൊവ്വൽ കോമ്പൗണ്ടിൽ ഇബ്രാഹിം സുഹൈൽ ഹാരിസ് ഒന്നാമത്. അഖിലേന്ത്യതലത്തിൽ റാങ്ക് 210. സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആറാം റാങ്കുണ്ടായിരുന്നു.

പുനെ സ്വദേശി ചിരാഗ് ഫലോറിനാണ് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക്. 396ൽ 352 മാർക്ക്. ബാൽശക്തി പുരസ്കാര ജേതാവായ ചിരാഗ് അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിയാണ്.

കൊല്ലം പേരൂർ സുബരിയ്യ മൻസിലിൽ അലൻബാബു സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി (റാങ്ക് - 237). സംസ്ഥാന പ്രവേശന പരീക്ഷയിൽ 270 റാങ്കായിരുന്നു.

കൊല്ലം തൃക്കോവിൽവട്ടം വെട്ടിലത്താഴം മേലേമഠത്തിൽ ആദിത്യ ബൈജുവിനാണ് മൂന്നാം സ്ഥാനം. (റാങ്ക്-592). സംസ്ഥാന പരീക്ഷയിൽ നാലാം റാങ്കുണ്ടായിരുന്നു.

സംസ്ഥാന എൻജിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം തെള്ളകം അബാദ് റോയൽ ഗാർഡൻസിൽ കെ.എസ് വരുണിന് 754ാം റാങ്കുണ്ട്. സംസ്ഥാന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ 'ആർദ്രം' വീട്ടിൽ അദ്വൈത് ദീപക്ക് 749ാം റാങ്കും നേടി.

റൂർക്കി സോണിൽ പരീക്ഷ എഴുതി 315 മാർക്ക് നേടിയ കനിഷ്‌ക മിത്തലാണ് പെൺകുട്ടികളിൽ ഒന്നാമത്.

ഇ​ബ്രാ​ഹിം​ ​സു​ഹൈ​ലി​ന്
ഇ​ഷ്ടംമും​ബെ​ ​ഐ​ ​ഐ​ ​ടി

​സു​ഹൈ​ൽ​ ​ഹാ​രി​സി​ന് ​മും​ബെ​ ​ഐ​ ​ഐ​ ​ടി​ ​യി​ൽ​ ​ചേ​രാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​ചെ​ന്നൈ​ ​ഐ​ ​ഐ​ ​ടി​യും​ ​മ​ന​സി​ലു​ണ്ട് .

കം​പ്യു​ട്ട​ർ​ ​സ​യ​ൻ​സ് ​അ​ല്ലെ​ങ്കി​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ടു​ത്തു​ ​പ​ഠി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ബെ​ണ്ടി​ച്ചാ​ൽ​ ​മൗ​വ്വ​ൽ​ ​കോ​മ്പൗ​ണ്ടി​ൽ​ ​ബി​സി​ന​സു​കാ​ര​നാ​യ​ ​എം​ .​എം​ .​ഹാ​രി​സി​ന്റെ​യും​ ​സ​മീ​റ​ ​ഹാ​രി​സി​ന്റെ​യും​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​നാ​യ​ ​ഇ​ബ്രാ​ഹിം​ ​സു​ഹൈ​ൽ​ ​ഹാ​രി​സ് ​കാ​സ​ർ​കോ​ട് ​കോ​ളി​യ​ടു​ക്ക​ത്തെ​ ​അ​പ്സ​ര​ ​പ​ബ്ലി​ക് ​സ്കൂ​ളി​ൽ​ ​നി​ന്ന് ​ഫു​ൾ​ ​എ​ ​പ്ല​സ് ​വാ​ങ്ങി​ ​പ​ത്താം​ത​രം​ ​പാ​സാ​യ​ ​ശേ​ഷം​ ​കോ​ട്ട​യം​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​സ്കൂ​ളി​ൽ​ ​നി​ന്നാ​ണ് 98​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ്‌​ടു​ ​ജ​യി​ച്ച​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ശ്ര​മ​ഫ​ല​മാ​യി​ ​ബ്രി​ല്യ​ന്റ് ​ബാ​ച്ചി​ൽ​ ​പ​ഠി​ച്ച​ ​ശേ​ഷം​ ​നാ​ട്ടി​ൽ​ ​എ​ത്തി​യാ​ണ് ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​തി​ ​അ​ഭി​മാ​ന​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത് .​ ​ജ്യേ​ഷ്ഠ​ൻ​ ​അ​ബ്ദു​ള്ള​ ​ഷു​ഹൈ​ബ് ​ഹാ​രി​സ് ​മും​ബെ​യി​ൽ​ ​സി.​ ​എ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യു​ക​യാ​ണ്.​ ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​മു​ഹ​മ്മ​ദ്‌​ ​ഷാ​വേ​സ്,​ ​മൂ​ന്നാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​ഫാ​ത്തി​മ​ ​സെ​ൽ​മ​ ​എ​ന്നി​വ​ർ​ ​സ​ഹോ​ദ​ര​ങ്ങ​ൾ.