rasheed

ന്യൂഡൽഹി: കൊവിഡ് മുക്തനായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ റഷീദ് മസൂദ് അന്തരിച്ചു. 73 വയസായിരുന്നു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ആഗസ്റ്റ് 27ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായി.
കഴിഞ്ഞദിവസം വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് റൂർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘകാലം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം ജനതാദൾ, ലോക് ദൾ, ജനതാ പാർട്ടി, രാഷ്ട്രീയ ലോക് ദൾ, സമാജ് വാദി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്. വി.പി സിംഗ് മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നു. യു.പിയിലെ സഹരൻപുരിൽ നിന്ന് അഞ്ചുതവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. രാജ്യസഭാംഗമായും പ്രവർത്തിച്ചു.