
ന്യൂഡൽഹി:ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഉയർന്ന പ്രതിഷധങ്ങൾക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ്. 19 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ജാതി കലാപം അഴിച്ചുവിടാൻ ശ്രമിച്ചു, ഗുഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.