mal

കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. യു.കെ സർക്കാരുമായി ചില രഹസ്യ നടപടികൾ പൂർത്തിയാക്കാനുണ്ട് അതിന് ശേഷം മല്യയെ നാട്ടിലെത്തിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം വിജയ് മല്യയെ എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് വിവരങ്ങൾ നവംബർ രണ്ടിനകം അറിയിക്കാൻ മല്യയുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. വിജയ് മല്യയെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയമാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ വിദേശത്തേക്ക് മുങ്ങിയത്. 2016 മുതൽ മല്യയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.