ന്യൂഡൽഹി:സിനിമാ തിയേറ്ററുകളിൽ 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ.സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും 15 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണിത്.
തിയേറ്ററുകൾക്കുള്ള
മാർഗനിർദേശങ്ങൾ
കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ
ഹാൻഡ് സാനിറ്റൈസറുകൾ
പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്കാനിംഗ്
എയർകണ്ടീഷണറിന്റെ താപനില 24 - 30 ഡിഗ്രി സെൽഷ്യസിന് ഇടയിലാവണം
ഇടയ്ക്കുള്ള സീറ്റുകൾ ഒഴിച്ചിടണം
സാമൂഹ്യ അകലം നിർബന്ധം.
വാഷ് റൂമിലും ലോബിയിലും സിനിമാ ഹാളിലുമടക്കം കൂട്ടം കൂടരുത്