
ന്യൂഡൽഹി: കർഷക രക്ഷാ റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യമന്ത്രിബൽബീർ സിംഗ് സിദ്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.
പഞ്ചാബിലെ സംഗ്രൂറിൽ ഒക്ടോബർ അഞ്ചിന് നടന്ന റാലിയിലാണ് രാഹുലിനൊപ്പം ബൽബീർ സിംഗ് സിദ്ധു വേദി പങ്കിട്ടത്.
ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി അദ്ധ്യക്ഷനുമായ ദുഷ്യന്ത് ചൗട്ടാലയ്ക്കും കൊവിഡ്.
കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ്‌കുമാറിന് കൊവിഡ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കഴിഞ്ഞദിവസം ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.