covid

ന്യൂഡൽഹി: കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ മരുന്നുകൾ നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും അറിയിച്ചു. മിതമായ വ്യായാമം, ആറുമണിക്കൂർ ഉറക്കം, യോഗ എന്നിവ പ്രാഥമികമായ പ്രതിരോധ മാർഗങ്ങളാണ്. ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാകണം മരുന്നുകളുടെ ഉപഭോഗം. കൊവിഡിനെതിരെ മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാൻ ആയുർവേദ മരുന്നുകൾ നൽകുന്നതു സംബന്ധിച്ച മാർഗനിർദ്ദേശത്തിൽ കേന്ദ്രം വ്യക്തമാക്കി.

മറ്റു നിർദ്ദേശങ്ങൾ

-ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്ക് ആയുഷ് 64 ടാബ്‌ലറ്റ് നൽകാം.

- മഞ്ഞളും ഉപ്പുമിട്ട ചൂടുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യാം

-. ഗാർഗിൾ ചെയ്യാൻ ത്രിഫലയും യഷ്ടിമധുവും ഉത്തമം.

-മൂക്കിൽ ഇറ്റിക്കുന്നതിന് ഔഷധഎണ്ണയോ പശുവിൻ നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം.

- യൂക്കാലിപ്റ്റസ് എണ്ണ ഉപയോഗിച്ച് ആവി പിടിക്കാം

- ഇഞ്ചി, മല്ലിയില, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളമോ മഞ്ഞൾപാലോ കുടിക്കാം
-രോഗപ്രതിരോധത്തിന് അശ്വഗന്ധ ഉപയോഗിക്കാം.
-. ഗുഡുച്ചിയും പിപ്പലിയും മികച്ച രോഗമുക്തി നിരക്ക് പ്രകടമാക്കുന്നുണ്ട്.