(സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോൾ ഇവ നിർമിക്കുന്നത്. )
ഏകദേശ വില - 358 കോടി രൂപ
രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന യുദ്ധവിമാനം
261 സുഖോയ് എസ് യു30 എം.കെ.ഐ. വിമാനങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.
മുപ്പതോളം സുഖോയ് വിമാനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് എച്ച്എഎൽ.
2002 ലാണ് സുഖോയ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
2004 ൽ സുഖോയ് അസംബിൾ ചെയ്തു തുടങ്ങി.
വേഗത മണിക്കൂറിൽ - 2500 കിലോമീറ്റർ
ഒറ്റ പറക്കലിൽ - 8000 കിലോമീറ്റർ ദൂരം വരെ പറക്കാനാവും.
ആകാശത്ത് വച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും
എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകളും, ബോംബുകളും, തോക്കുകളും വഹിക്കാൻ ഇവയ്ക്കാവും.
ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാനും സാധിക്കും.
ആകാശത്ത് വച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും.
ഇരട്ട എൻജിനും ഇരട്ട സീറ്റുമുണ്ട്
മിഗ്21
1961 ലാണ് മിഗ് 21 സേനയുടെ ഭാഗമായി
1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും1999 ൽ കാർഗിൽ യുദ്ധത്തിലും പ്രധാന പങ്ക് വഹിച്ചു
നു. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന ഫൈറ്റർ ജെറ്റ്
പരമാവധി വേഗത 2175 കിലോമീറ്റർ
റഷ്യയും ചൈനയും കഴിഞ്ഞാൽ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. ഇപ്പോൾ 54 മിഗ് 21 വിമാനങ്ങളാണുള്ളത് .
ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ് 21 ഉപയോഗിച്ചു പ്രവർത്തിക്കുന്നുണ്ട്.
മിഗ് 27
മിഖായോൻ ഗുരേവിച്ച് രൂപകല്പന ചെയ്ത വിമാനം
ലൈസൻസ് കരാർ പ്രകാരം എച്ച്.എ.എല്ലാണ് നിർമ്മാതാക്കൾ
സിംഗിൾ എഞ്ചിൻ
സിംഗിൾ സീറ്റ്
പരമാവധി വേഗത -1700 കി.മീറ്റർ
ഒരു 23 എം.എം.ആർ ബാരൽ റോട്ടറി ഇന്റഗ്രൽ പീരങ്കി വഹിക്കാം
4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങൾ ബാഹ്യമായി വഹിക്കാൻ കഴിയും.
മിഗ് 29
1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല്
സോവിയറ്റ് യൂണിയൻ വികസിപ്പിച്ച സൂപ്പർസോണിക് ജെറ്റ് വിമാനം
മിഗ് വിമാനം സ്വന്തമാക്കുന്ന ആദ്യത്തെ വിദേശ രാജ്യം ഇന്ത്യയാണ്.
1985 ൽ മിഗ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
നിരവധി നവീകരണങ്ങൾക്ക് വിധേയമായിട്ടുള്ള ഇന്ത്യൻ മിഗ് വിമാനങ്ങൾക്ക് അത്യാധുനിക ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട്
വേഗത 2400 കിലോമീറ്റർ
ഒറ്റ പറക്കലിൽ 1430 കിലോമീറ്റർ വരെ പറക്കാൻ ശേഷി
വില 29 ദശലക്ഷം ഡോളർ
ഇന്ത്യൻ വ്യോമ സേനയുടെ പക്കൽ 65 മിഗ് 29 വിമാനങ്ങളുണ്ട്.
മിറാഷ് 2000
റഫാലിന്റെ നിർമാതാക്കളായ ഫ്രാൻസിലെ ദസോ ഏവിയേഷൻ തന്നെയാണ് നിർമ്മാതാക്കൾ
എൺപതുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
ഇന്ത്യൻ വ്യോമസേന നൽകിയ പേര് വജ്ര
ഏറ്റവും വൈവിദ്ധ്യമാർന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്ന്
ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ മിറാഷാണ് വഹിക്കുന്നത്.
1985 ലാണ് ആദ്യമായി കമ്മീഷൻ ചെയ്തത്.
1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു .
ലേസർ ബോംബുകൾ, ന്യൂക്ലിയർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിവുണ്ട്.
വഹിക്കാനാകുന്ന ഭാരം 6.3 ടൺ
നീളം - 14.36 മീറ്റർ
ഉയരം - 5.20മീറ്റർ
വിംഗ് സ്പാൻ - 9.13 മീറ്റർ
സിംഗിൽ എൻജിൻ
ഒരു സൈനികനെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്.
നിലവിൽ 45 മിറാഷ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്.
2030 ൽ ഇതിൽ ഒട്ടുമിക്ക വിമാനങ്ങളും പിൻവലിക്കും.
വില ഏകദേശം 23 ദശലക്ഷം യു.എസ് ഡോളർ
തേജസ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനം
ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പൻ തുടങ്ങിയവയോട് കിടപിടിക്കുന്ന യുദ്ധവിമാനം
വേഗത - മണിക്കൂറിൽ 1350 കിലോമീറ്റർ
ഭാരം - 8.5 ടൺ
വഹിക്കാനാകുന്ന ഭാരം മൂന്നു ടൺ
ആകാശമദ്ധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി
വായുമേധ മിസൈലുകൾ, ലേസർ ബോംബുകൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയയാണ് ഇതിന്റെ പ്രത്യേകത.
നിർമ്മാണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്
പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്പന ചെയ്തത്.
വില ഏകദേശം 300 കോടി രൂപ
നിലവിൽ 18തേജസ് വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്
ജാഗ്വർ
ബ്രിട്ടനും ഫ്രഞ്ചും ചേർന്ന് വികസിപ്പിച്ച അറ്റാക്കിംഗ് യുദ്ധവിമാനം
നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്.
1979 ൽ റോയൽ എയർഫോഴ്സിൽ നിന്ന് വാടയ്ക്കെടുത്ത ജാഗ്വറാണ് ഇന്ത്യൻ എയർഫോഴ്സിൽ ആദ്യമായി എത്തിയത്.
തുടർന്ന് 1981 ൽ ഇന്ത്യക്കായി നിർമിച്ച ജാഗ്വറുകളെത്തി.
1987 ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വർ ജെറ്റുകൾ.
1999 ലെ കാർഗിൽ യുദ്ധത്തിൽ നിർണായക പങ്ക്
ആണവ പോർമുന ഘടിപ്പിച്ച മിസൈലുകൾ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുമെന്നതാണ് വിമാനങ്ങളുടെ പ്രത്യേകതയാണ്.
ലേസർ ബോംബുകൾ, ന്യൂക്ലിയർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന വിമാനത്തിന്റെ 118 യൂണിറ്റുകൾ ഇന്ത്യൻ വ്യോമസേനക്കുണ്ട്.
പൈലറ്റിനു മാത്രം കയറാവുന്ന വിമാനം
പരമാവധി വേഗത മണിക്കൂറിൽ 1699 കിലോമീറ്റർ
റഫാൽ
നിർമ്മാതാക്കൾ -ഫ്രഞ്ച് കമ്പനിയായ ദസോൾ ഏവിയേഷൻ
വില - ഏകദേശം 670 കോടി രൂപ
ഉയരം - 5.30 മീറ്റർ
നീളം - 15. 30 മീറ്റർ
ഭാരം - 10 ടൺ
പരമാവധി വിമാനത്തിനുള്ളിൽ വഹിക്കാനാകുന്ന ഭാരം - 24.5 ടൺ
പുറത്ത് വഹിക്കാവുന്ന ഭാരം - 9.5 ടൺ
ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകും
മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും
ചിറകിന്റെ സ്പാൻ - 10.90 മീറ്റർ
ഇന്ധന ശേഷി (ഇന്റേണൽ ) -4.7 ടൺ
ഇന്ധന ശേഷി (പുറത്ത്) - 6.7 ടൺ
ലാൻഡിംഗ് ഗ്രൗണ്ട് റൺ - 45 മീറ്റർ
സർവീസ് സീൽ - 50,000 അടി
പരമാവതി വേഗത -1.8 മാക്ക്
രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
മിക്ക ആധുനിക ആയുധങ്ങളും വിമാനത്തിൽ ഘടിപ്പിക്കാനാകും.
അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റഫാൽ ഇന്ത്യയിലെത്തിരിക്കുന്നത്.
5 റഫാൽ വിമാനങ്ങൾ ഇന്ത്യയ്ക്കുണ്ട്.31 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്