ആർമിയുടെ സ്പെഷ്യൽ ഫോഴ്സിനെ പോലെ ഇന്ത്യൻ വ്യോമ സേനയുടെ കീഴിലുള്ള പ്രത്യേക ദൗത്യസംഘം ഉൾപ്പെട്ട ഒരു വിഭാഗം കമാൻഡോകളാണ് ‘ഗരുഡ് കമാന്റോകൾ.
2001ലെ ജമ്മു ബെയിസ് ക്യാമ്പ് ആക്രമങ്ങളെത്തുടർന്ന് രാജ്യരക്ഷക്കായാണ് ഗരുഡിന് രൂപം നൽകിയത്.
2004 സെപ്തംബറിൽ രൂപീകരിച്ചു
അംഗബലം 1500
ആദ്യം ടൈഗർ ഫോഴ്സെന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നിടാണ് ഗരുഡ് സേനയെന്ന പേര് സ്വീകരിച്ചത്
15 ഫ്ലൈറ്റുകളായാണ് സേന ജോലിചെയ്യുന്നത്
60 - 70 അംഗങ്ങളുള്ള ഒരു ഫ്ലൈറ്റിന്റെ മേധാവി ഫ്ലൈറ്റ് ലെഫ്റ്റനന്റാണ്
പ്രകൃതി ദുരന്തങ്ങളിലെ രക്ഷാ പ്രവർത്തനം, യുദ്ധസമാനസാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങി അതിതീവ്ര വ്യോമസേന ആക്രമങ്ങൾക്കാണ് ഈ വിഭാഗത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ യു.എന്നുമായി ചേർന്നുള്ള സമാധാന ഓപ്പറേഷനുകളുടെ ഭാഗമായി സേന കോംഗോയിലാണ്.