
ഇന്ത്യയിലെ സൈനികർക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ പരം വീർചക്ര ലഭിച്ച ഏക വൈമാനികൻ നിർമ്മൽ ജിത്ത് സിംഗ് സേഖോനാണ്
1971 ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടക്ക് കാശ്മീരിൽ ശ്രീനഗറിൽ ഉണ്ടായ പാകിസ്ഥാൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്തെ ഒറ്റായാൾ പട്ടാളമായി പൊരുതി വീരമൃത്യുവരിച്ചയാളാണ് നിർമൽ ജിത് സിംഗ്. 28 വയസ് മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. അദ്ദേഹം പറത്തിയിരുന്ന നാറ്റ് വിമാനത്തെ വെടിവച്ച് വീഴ് ത്തിയ പാകിസ്ഥാന്റെ വൈമനികൻ സലീം ബൈഗ് മിശ്ര തന്റെ ജീവചരിത്രത്തിൽ നിർമൽ ജിത് സിംഗിന്റെ കഴിവിനെ പുകഴ്ത്തിയിട്ടുണ്ട്.