
ന്യൂഡൽഹി: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള 27 പേരുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. വനിതാ ഷൂട്ടിംഗ് താരം ശ്രേയസി സിംഗിന് സീറ്റ് നൽകിയിട്ടുണ്ട്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ തേടിയ താരം ജാമുയിൽ നിന്ന് ജനവിധി തേടും. ഒക്ടോബർ നാലിനാണ് ശ്രേയസി ബി.ജെ.പിയിൽ ചേർന്നത്.
അതേസമയം ജെ.ഡി.യുവിൽ ചേർന്ന മുൻ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ നോട്ടമിട്ട ബക്‌സർ മണ്ഡലം സീറ്റ് വിഭജന ധാരണ പ്രകാരം ബി.ജെ.പിക്ക് ലഭിച്ചു. ഈ സീറ്റ് ഒഴിച്ചിട്ടാണ് ബി.ജെ.പി ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്.