
ന്യൂഡൽഹി: പ്രകൃതി വാതക വില നിർണയം സുതാര്യമാക്കാനുള്ള പരിഷ്‌കാരങ്ങൾക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. പ്രകൃതിവാതകത്തിന്റെ വിപണിവില നിർണയിക്കുന്നതിന് കരാറുകാർക്ക് പ്രത്യേക മാനദണ്ഡങ്ങൾ നൽകുകയും ഇ ലേലത്തിലൂടെ നടപടികൾ സുതാര്യമാക്കുകയും ചെയ്യുന്നതാണ് പരിഷ്‌കാരം. സിറ്റി ഗ്യാസ് വിതരണം പോലുള്ള അനുബന്ധ വ്യവസായങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും പ്രകൃതി വാതക മേഖലയിലെ നിർമാണം, അടിസ്ഥാനസൗകര്യം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ സുതാര്യമാകാനും പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.