covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷവും മരണം 1.05 ലക്ഷവും കടന്നു. ആന്ധ്രയിൽ 5120 പുതിയ രോഗികളും 34 മരണവും കൂടി സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിൽ 5447 പുതിയരോഗികളും 67 മരണവും. ആകെ മരണം പതിനായിരത്തോടടുത്തു.
യു.പിയിൽ 3389, ഡൽഹയിൽ 2871, ഒഡിഷയിൽ 2995, തെലങ്കാനയിൽ 2154, ബീഹാറിൽ 1304, രാജസ്ഥാനിൽ 2151 പുതിയ രോഗികൾ
 ഡൽഹിയിൽ ആഴ്ച ചന്തകളും തിയേറ്ററുകളും 15ന് ശേഷം തുറക്കാൻ അനുമതി

 ഹിമാചൽ പ്രദേശ് നഗരവികസന മന്ത്രി സുരേഷ് ഭരദ്വാജിന് കൊവിഡ്

 കർണാടകയിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ നഗരങ്ങളിൽ ആയിരത്തിൽ നിന്ന് 250 ആയും ഗ്രാമപ്രദേശങ്ങളിൽ 500ൽ നിന്ന് 100 ആയും കുറച്ചു

 മു​ൻ​ ​നാ​ഗ​ലാ​ൻ​ഡ് ​ഗ​വ​ർ​ണ​ർ​ ​അ​ശ്വി​നി​ ​കു​മാ​ർ​ ​ജീ​വ​നൊ​ടു​ക്കി

 മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ ഡൽഹിയിലെ ഹിന്ദുറാവു ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാർ സമരം നടത്തി