
ന്യൂഡൽഹി:ഹാഥ്‌രസ് സംഭവത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാശ്യപ്പെട്ട് 510 നിയമ വിദ്യാർത്ഥികൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇരകളുടെ മൃതദേഹത്തിൽ കുടുംബത്തിന്റെ അവകാശം സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. സ്ത്രീസുരക്ഷയ്ക്കായി നിർഭയ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും വിദ്യാർത്ഥികൾ കത്തിൽ ആവശ്യപ്പെട്ടു.