laww

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിനെതിരെയും പരാമർശം. കലാപത്തിന് ആർഎസിഎസിന്റെ സഹായം ലഭിച്ചെന്ന പ്രതികളിലൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. വാട്‌സാപ് ഗ്രൂപ്പായ 'ഖട്ടർ ഹിന്ദു ഏക്താ' വഴി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 25നാണ് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുസ്‌ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താൻ ഗ്രൂപ്പിൽ ഗൂഢാലോചന നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഹാഷിം അലി, സഹോദരൻ അമീർ ഖാൻ എന്നിവരെ ഉൾപ്പെടെ 9 പേരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.

ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഹാഷിം അലിയെ വകവരുത്താൻ ഗ്രൂപ്പിൽ ഗൂഢാലോചന നടത്തിയതിന് 9 പ്രതികൾക്കെതിരെയാണ് സെപ്തംബർ 26ന് ഡൽഹി പൊലീസ് ചീഫ് മെട്രോപൊലീറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളിലൊരാളുടെ മൊഴിയിലാണ് ആർഎസ്എഎസിനെക്കുറിച്ചു പരാമർശമുള്ളത്.