
ന്യൂഡൽഹി: ഇടത് എംപിമാരുടെ സംഘം ഞായറാഴ്ച ഹാഥ്‌രസ് സന്ദർശിക്കും. എളമരം കരീം, ബികാസ് രഞ്ജൻ ഭട്ടാചാര്യ (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), എം.വി.ശ്രേയാംസ് കുമാർ (എൽ.ജെ.ഡി) എന്നിവർ സംഘത്തിലുണ്ടാവും. പെൺകുട്ടിയുടെ കുടുംബത്തിനുനേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷയെപ്പറ്റിയും മറ്റും ആരായാൻ ഹാഥ്‌രസ് ജില്ലാ കളക്ടറെയും, ജില്ലാ പൊലീസ് മേധാവിയെയും സംഘം കാണും.