siddique-kappan

ന്യൂഡൽഹി: യുവതി മാനഭംഗത്തെ തുടർന്ന് കൊല്ലപ്പെട്ട യു.പിയിലെ ഹാഥ്‌രാസിലേക്കുള്ള യാത്രയ്‌ക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി എം.പിമാരായ ബെന്നി ബെഹ്‌നാൻ, ആന്റോ ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും കത്തെഴുതി. സുപ്രീംകോടതിയുടെ മാർഗരേഖകൾ പാലിക്കാതെയാണ് മറ്റ് മൂന്നുപേർക്കൊപ്പം സിദ്ധിഖിനെ മഥുര പൊലീസ് അറസ്‌റ്റു ചെയ്‌തതെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.

അതേസമയം സിദ്ധിഖിന്റെ അറസ്‌റ്റിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ഫയൽ ചെയ്‌ത ഹേബിയസ് കോർപസ് ഹർജി തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിക്കും.