
ന്യൂഡൽഹി: കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 20 ശതമാനത്തോളം കുറവുണ്ടായി. സെപ്തംബർ പകുതിയിൽ ഒരു ലക്ഷത്തോളം എത്തിയ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ ശരാശരി 75000 എന്ന നിലയിലേക്ക് കുറഞ്ഞു. സെപ്തംബർ 16ന് 97859 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ എട്ടിന് 70,824 എന്ന നിലയിലേക്ക് ചുരുങ്ങി. മുംബയ്, ഡൽഹി, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്. എന്നാൽ ഉത്സവ സീസണുകൾ വരുന്നതിനാൽ വ്യാപനം വീണ്ടും ശക്തമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
രാജ്യത്തെ രോഗികളുടെ എണ്ണം എഴുപത് ലക്ഷത്തോടടുത്തു. മരണം 1.07 ലക്ഷമായി ഉയർന്നു.
അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു മാസത്തിനു ശേഷം ഇതാദ്യമായി രോഗികളുടെ എണ്ണം 9 ലക്ഷത്തിനു താഴെയായി. ആകെ രോഗികളിൽ 12.94 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തർ 59,06,069. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 50 ലക്ഷം (50,12,477) കവിഞ്ഞു. ദേശീയതലത്തിൽ രോഗമുക്തി നിരക്ക് 85.52 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,365 പേർ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,496 ആണ്. തുടർച്ചയായി പുതിയ രോഗികളുടെ എണ്ണത്തെക്കാൽ രോഗമുക്തർ കൂടുതലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 964 മരണം റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചത്തെ പ്രതിദിന രോഗികളും രോഗമുക്തരും
............. ഒക്ടോബർ 8 -70824 ഒക്ടോബർ 7-78809 ഒക്ടോബർ 6-72106 ഒക്ടോബർ 5-59893 ഒക്ടോബർ 4-74767 ഒക്ടോബർ 3-75479 ഒക്ടോബർ 2-79974 രോഗമുക്തി ഒക്ടോബർ 8 - 8-78745 ഒക്ടോബർ 7-83209 ഒക്ടോബർ 6-81945 ഒക്ടോബർ 5-75855 ഒക്ടോബർ 4-76713 ഒക്ടോബർ 3-81655 ഒക്ടോബർ 2-76339