
ന്യൂഡൽഹി: സഭാതർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ 25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭയുടെ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. സഭ പണം നൽകിയിരുന്നുവെന്നും അടയ്ക്കാത്തതിൽ മാപ്പ് നൽകണമെന്നും യാക്കോബായ സഭയുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചു. ഓർത്തഡോക്സ് - യാക്കോബായ സഭയുമായി ബന്ധപ്പെട്ട കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ അന്തിമ വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സമർപ്പിച്ച ഹർജി 25,000 രൂപ പിഴയോടെ കോടതി തള്ളിയിരുന്നു.