
ന്യൂഡൽഹി: ദേശീയ പാത 66ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള റോഡിന്റെ ഉദ്ഘാടനം ഒക്‌ടോബർ 13ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. ഏഴ് പദ്ധതികളുടെ ഈ ഫൗണ്ടേഷൻ ചടങ്ങും അന്നു നടത്തുമെന്ന് കെ. മുരളീധരൻ എംപിയെ മന്ത്രി അറിയിച്ചു.
വീഡിയോ കോൺഫറൻസ് വഴി തറക്കല്ലിടുന്ന പദ്ധതികൾ:
1. പെരോൾ (നീലേശ്വരം ടൗൺ) മുതൽ തളിപ്പറമ്പ് വരെ(40 കി.മീ റോഡ്-ചെലവ് 3041 കോടി )
2. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാടി വരെ(30കി.മീ, ചെലവ് 2714 കോടി)
3. തലപ്പാടി മുതൽ ചങ്ങല വരെ(39കി.മീ, 1981 കോടി)
4. കോഴിക്കോട് ബൈപ്പാസ്(28 കി.മീ, 1853 കോടി)
5. ചങ്ങല മുതൽ നീലേശ്വരം ടൗൺ(37കി.മീ, 1746കോടി)
6. പാലോളി ആറുവരി പാലം, മൂടാടിപ്പാലം, മറ്റ് ജോലികൾ(2 കി.മീ, 210 കോടി)
7. ചെറുതോണി നദിക്കു കുറുകെയുള്ള പാലം(300മീറ്റർ, 23.83 കോടി)