
ന്യൂഡൽഹി: ഇടവിട്ടുള്ള സെമസ്റ്ററുകളിലെ (ഓഡ് സെമസ്റ്റർ) ക്ലാസുകൾ നവംബർ 18 മുതൽ തുടങ്ങാമെന്ന് സർവ്വകലാശാലകൾക്ക് യു.ജി.സി. നിർദേശം.
പുതിയ ഡിഗ്രി ബാച്ചുകളിലെ ക്ലാസുകൾ നവംബർ 1 മുതൽ തുടങ്ങാമെന്ന നിർദേശത്തിന് പിന്നാലെയാണിത്. കൊവിഡ് മൂലം നഷ്ടപ്പെട്ട അക്കാഡമിക് സമയം ക്രമീകരിക്കാൻ ഡിഗ്രി - പി.ജി. ക്ലാസുകളിൽ ആഴ്ചയിൽ ആറ് ദിവസം പ്രവൃത്തി ദിനമാക്കണമെന്ന് നേരത്തെ യു.ജി.സി
നിർദേശിച്ചിരുന്നു.ഓൺലൈനായോ ,റഗുലറായോ ക്ലാസുകൾ സംഘടിപ്പിക്കാം.