covid-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷവും മരണം 1.08 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,753 പേർ രോഗമുക്തരായി, 926 പേർ മരിച്ചു. പുതുതായി 73,272 പേർ രോഗികളായി. മഹാരാഷ്ട്രയിൽ 12,000 ത്തിലധികം പുതിയ കേസുകളും കർണാടകയിൽ 11,000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയർന്നു. തുടർച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവർ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്.

പ്രതിദിനരോഗമുക്തി മഹാരാഷ്ട്രയിൽ 17,000 ത്തിലധികമാണ്. അതേസമയം, റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളിൽ 32 ശതമാനവും മഹാരാഷ്ട്രയിലാണ്.