
ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നതകളെ തുടർന്ന് പാർട്ടി വിടാനൊരുങ്ങിയ സച്ചിൻ പൈലറ്റും ബീഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തും. ബീഹാറിൽ പ്രചാരണത്തിനെത്തുന്ന നേതാക്കളുടെ പട്ടികയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം അടുത്തിടെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ഗുലാബ് നബി ആസാദുമുണ്ട്. പട്ടികയിലെ മറ്റൊരു പ്രമുഖൻ ബി.ജെ.പി വിട്ടു വന്ന നടൻ ശത്രുഘ്‌നൻ സിൻഹയാണ്.