
ന്യൂഡൽഹി: ട്രെയിൻ യാത്ര പുറപ്പെടുന്നതിന് അഞ്ച് മിനുട്ട് മുതൽ അരമണിക്കൂർ സമയത്തിനുള്ളിൽ ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സൗകര്യം നിലവിൽ വന്നു. റെയിൽവേ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറുകൾ വഴിയും ഓൺലൈനായും ഒഴിവു വരുന്ന സീറ്റുകൾ ബുക്കു ചെയ്യാം. ഈ സമയത്ത് നേരത്തെ ബുക്കു ചെയ്‌ത ടിക്കറ്റുകൾ റദ്ദാക്കാനും അനുവദിക്കും. ദീർഘദൂര ട്രെയിനുകളിൽ യാത്രയ്ക്ക് നാലുമണിക്കൂർ മുൻപ് തയ്യാറാക്കുന്ന റിസർവേഷൻ ചാർട്ടിന് പുറമെ വീണ്ടുമൊരു ചാർട്ടുകൂടി തയ്യാറാക്കും.