hathras

ന്യൂ‌ഡൽഹി: ഇടത് എം.പിമാരുടെ വസ്തുതാന്വേഷണ സംഘം ഇന്ന് ഹാഥ്‌രസിൽ. സി.പി.ഐ, സി.പി.ഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികളുടെ എം.പിമാർ ഹാഥ്‌രസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വസ്തുതകൾ മനസിലാക്കും. പെൺകുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), എം. വി ശ്രേയാംസ് കുമാർ (എൽ.ജെ.ഡി) എന്നീ എം..പിമാർ സംഘത്തിലുണ്ടാവും. സന്ദർശനത്തിന് ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.