covid-test

ന്യൂഡൽഹി: ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബം കൊവിഡ് പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിച്ചെന്ന് ആരോപണം. പെൺകുട്ടിയുടെ കുട്ടിയുടെ കുടുംബത്തിലെ ഒരാൾക്ക് കൊവിഡ് ലക്ഷണങ്ങളായ ജലദോഷവും പനിയും അനുഭവപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ സംഘം വീട്ടിലെത്തി. എന്നാൽ രോഗലക്ഷണങ്ങളുള്ള വ്യക്തിയോ മറ്റ് കുടുംബാംഗങ്ങളോ പരിശോധന വിസമ്മതിക്കുകയായിരുന്നുവെന്ന് ഒരു ഡോക്ടർ വെളിപ്പെടുത്തി. ഹാഥ്‌രസിലെത്തിയ നിരവധി പൊലീസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും ചില രാഷ്ട്രീയ നേതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി, ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ഹാഥ്‌രസ് സന്ദർശിച്ചിരുന്നു.