cbi

ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഉത്തർപ്രദേശ് പൊലീസിൽ നിന്ന് സി.ബി.ഐ ഏറ്റെടുത്തു. യു.പി സർക്കാർ നിയോഗിച്ച പ്രത്യേക സംഘമായിരുന്നു ഇതുവരെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ധൃതി പിടിച്ച്, വിട്ടുകാരെ കാണിക്കാതെ സംസ്കരിച്ചതിൽ ഉൾപ്പെടെ രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ ഒക്ടോബർ മൂന്നിനാണ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷമാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.