
ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'ഇന്ത്യക്കാരായ പലരും രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നത് ലജ്ജാകരമായ സത്യമാണ്. യു.പി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോൾ അതിനർത്ഥം മറ്റുപല ഇന്ത്യക്കാർക്കും എന്ന പോലെ അവർക്കും അവൾ ആരുമായിരുന്നില്ല എന്നാണ്.' - രാഹുൽ ട്വീറ്റ് ചെയ്തു.