
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,154 പേർ രോഗമുക്തരായി.
തുടർച്ചയായ എട്ടാം ദിവസവും പ്രതിദിന മരണം1000ൽ താഴെയാണ്. ഇന്നലെ 918 മരണം.
നിലവിൽ ചികിത്സയിലുള്ളത് 8,67,496 പേരാണ്.
ദേശീയ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയർന്നതോടെ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തരെന്ന നേട്ടം ഇന്ത്യ നിലനിറുത്തി.
ആകെ രോഗികൾ 71 ലക്ഷം പിന്നിട്ടു. മരണം 1.09 ലക്ഷം.