property-card

ന്യൂഡൽഹി: സ്വമിത്വാ പദ്ധതിക്ക് കീഴിൽ ഡ്രോണുകളും മറ്റും ഉപയോഗിച്ച് ആകാശ സർവേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പർട്ടി കാർഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.

പദ്ധതിയുടെ ഗുണഭോക്താക്കളുമായി മോദി ആശയവിനിമയം നടത്തി. രാജ്യത്തെ ഗ്രാമങ്ങളിൽ പദ്ധതി ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്ന് മോദി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്ക് രാജ്യം മറ്റൊരു പ്രധാനപ്പെട്ട ചുവടുകൂടി വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാന, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 763 ഗ്രാമങ്ങളിൽ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കൾക്കാണ് ഇന്നലെ പ്രോപ്പർട്ടി കാർഡ് കൈമാറിയത്. 6.62 ലക്ഷം ഗ്രാമങ്ങളിലായി നാലു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പർട്ടി കാർഡ്. ബാങ്കുകളിൽ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കാം.