khushbu

ന്യൂഡൽഹി: പ്രശസ്ത സിനിമാ താരവും കോൺഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹിയിൽ ബി.ജെ.പി ദേശീയ ആസ്ഥാനത്തെ ചടങ്ങിൽ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളെ ഖുശ്ബു നേരത്തെ തള്ളിയിരുന്നു. ദിവസങ്ങൾ മുൻപ് നടന്ന കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

2010ൽ ഡി.എം.കെയിൽ ചേർന്ന ഖുശ്ബു 2014ലാണ് കോൺഗ്രസിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു.