n

കറിവേപ്പില തന്റെ ഗുണങ്ങളെക്കുറിച്ച് വാചാലയായി പുസ്തകതാളുകളിൽ ഇടം നേടാറുണ്ടെങ്കിലും പൊതുവെ മടിയിൽ തൂങ്ങി അടുക്കളവാതിയിൽ പതുങ്ങി നിൽക്കുന്ന മല്ലിയിലയും പുതിനയും പോലെ മറ്റ് ചിലരും കൂടിയുണ്ടെന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. ഇന്ന് അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ്...

നമ്മുടെ കുട്ടിക്കാലത്തിന് ഒരു ഗന്ധമുണ്ട്, സ്‌കൂൾ കാലത്തിനും കോളേജ് കാലത്തിനും അമ്മയ്‌ക്കും അച്ഛ‌നും അടക്കം പ്രിയപ്പെട്ട വർക്കെല്ലാം ഗന്ധമുണ്ട്. ഇഷ്ടപ്പെട്ടൊരുഭക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആ ഭക്ഷത്തിന്റെ ഗന്ധം കാറ്റിലൂടെ നമ്മുടെ രസനങ്ങളെ തൊട്ടു തലോടി പോകാറുണ്ട്. അപ്പോൾ ഗന്ധത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്നർത്ഥം. അടുക്കളയിലെ ഗന്ധവാഹിനികളാണ് മസാല കൂട്ടുകളും ചില പച്ചിലകളും. പലപ്പോഴും കറിവേപ്പില തന്റെ ഗുണങ്ങളെക്കുറിച്ച് വാചാലയായി പുസ്തകതാളുകളിൽ ഇടം നേടാറുണ്ടെങ്കിലും പൊതുവെ മടിയിൽ തൂങ്ങി അടുക്കളവാതിയിൽ പതുങ്ങി നിൽക്കുന്ന മല്ലിയിലയും പുതിനയും പോലെ മറ്റ് ചിലരും കൂടിയുണ്ടെന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. ഇന്ന് അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ്.

മല്ലിയില

mm

പുതിനയില

ബിരിയാണിയിലും കറികളിലും മറ്റും മേമ്പൊടിയായി മാത്രം ഉപയോഗിച്ചു ശീലിച്ച പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. ആന്റി സെപ്റ്റിക്ക് ഗുണങ്ങളോടു കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾക്കു പേരുകേട്ട ഔഷധമാണ്. എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ് പുതിന. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. പുതിനയില കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വീട്ടുമുറ്റത്തൊരു പുതിനതൊട്ടം

അടുക്കളയ്ക്ക് പുറത്ത് ഒരു ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ പുതിനചെടി. നല്ല വെയിലും വെള്ളവും ഉറപ്പാക്കിയാൽ തഴച്ചു വളരും. കടകളിൽ നിന്നു വാങ്ങുമ്പോൾ ചെറുതും ഫ്രഷ് ആയതുമായ ഇളം ഇലകൾ തിരഞ്ഞെടുക്കുക. വെള്ളത്തിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ മൂന്നു ദിവസം വരെ ഫ്രഷ്‌നസ് നിലനിൽക്കും.

പുതിനയില കൃഷിചെയ്യുന്നതിനായി കടയിൽ നിന്ന് വാങ്ങിയ പുതിനയില ഫ്രിഡ്‌ജിൽ വയ്‌ക്കുന്നതിന് മുമ്പ് അത്യാവശ്യം പുഷ്ടിയുള്ള തണ്ടുകൾ എടുത്ത് നടാനായി മാറ്റിവയ്ക്കുക. ഒരു ബോട്ടിലിന്റെ അടപ്പിൽ സുഷിരമിട്ട് അതിലൂടെ പുതിനത്തണ്ടുകൾ അകത്തേക്ക് ഇറക്കി വയ്‌ക്കുക. ബോട്ടിലിൽ വെള്ളമുണ്ടായിരിക്കണം. രണ്ടാഴ്ച കഴിയുമ്പോൾ വേരുകളും ഇലകളും വന്നു തുടങ്ങും. അതിനുശേഷം മണ്ണിൽ നട്ടാൽ പുതിന നന്നായി വളരും.ആറു മണിക്കൂർ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ജനലരികിലോ ബാൽക്കണിയിലോ പുതിനയില വളർത്താം. ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലും ഗ്രോബാഗിലും മിനറൽ വാട്ടർബോട്ടിലിലും പുതിന നടാം. ഇതിൽ നടീൽ മിശ്രിതം നിറച്ച ശേഷം കമ്പ് കുത്തിവയ്ക്കുക. ചകിരിച്ചോർ പാക്കറ്റിൽ വാങ്ങാൻ കിട്ടും. മണ്ണും ചകിരിച്ചോറും പച്ചിലവളമോ ചാണകമോ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. 1:1:1 എന്ന അനുപാതത്തിൽ വേണം മിശ്രിതം നിറയ്ക്കാൻ. ചെറുതായി നനയ്ക്കുക. കൂടുതൽ നനച്ചാൽ ചീഞ്ഞു പോകും. ഒരു പാത്രത്തിൽ എത്ര കമ്പ് വേണമെന്ന് ആലോചിച്ച് ചെടികൾക്ക് വളരാനുള്ള സ്ഥലം കിട്ടത്തക്ക രീതിയിൽ വേണം പുതിന നടാൻ.