trans

ന്യൂഡൽഹി: ലൈംഗീകാതിക്രമങ്ങൾക്കിരയാകുന്ന ട്രാൻസ്ജെൻഡറുകൾക്കും തുല്യമായ നീതിയും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മികച്ച കാൽവയ്പ്പാണ് ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്ന് വാക്കാൽ നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകി.

ഇന്ത്യയിലെ നിയമങ്ങളെല്ലാം സ്ത്രീപുരുഷന്മാർക്ക് മാത്രമാണ്. അതിക്രമങ്ങൾക്ക് ഇരയാകുന്ന മൂന്നാംലിംഗക്കാർക്ക് നീതി നേടിക്കൊടുക്കുന്ന നിയമങ്ങൾ ഇന്ത്യൻ പീനൽകോഡിൽ ഇല്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു.