court

ന്യൂഡൽഹി: 'ഹലാൽ' മൃഗ കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. നാളെ ജനങ്ങൾ മാംസം ഭക്ഷിക്കരുതെന്ന് ആവശ്യപ്പെടുമോ? എന്ന് ഹർജിക്കാരെ വിമർശിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ജനങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിലെ സെക്‌ഷൻ 28 നെ ചോദ്യം ചെയ്ത് അഖണ്ഡ് ഭാരത് മോർച്ച സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.