
ന്യൂഡൽഹി: കൊവിഡ് നിയന്ത്രങ്ങൾ ഒഴിവാക്കി സുപ്രീംകോടതിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്. ഇന്നലെ മുതൽ 30 ജഡ്ജിമാർ ഉൾപ്പെട്ട 12 ബെഞ്ചിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കേസിന്റെ വാദങ്ങൾ ആരംഭിച്ചു. ആൾകൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമായി നേരിട്ടുള്ള കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.