air

ന്യൂഡൽഹി: നാട്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യക്കാർ യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. നാട്ടിലേക്ക് വരാൻ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർഇന്ത്യാ എക്‌സ്‌പ്രസ് അറിയിച്ചു. ഇന്ത്യയും യു.എ.ഇയും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർബബിൾ കരാറിൽ ഒപ്പിട്ടതിനാലാണ് രജിസ്ട്രേഷൻ ഒഴിവാക്കുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 873 വിമാന സർവീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ യു.എ.ഇ അടക്കം 14 രാജ്യങ്ങളിലെ എയർലൈൻ കമ്പനികളുമുണ്ട്.